പ്രസവ ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ആശുപത്രിയിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലോഹിയ നഗറിലുള്ള ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന കരിഷ്മ എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്.
യുവതിയെ ലിഫ്റ്റ് വഴി വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് കേബിള്‍ പൊട്ടിയാണ് അപകടമുണ്ടായത്. കരിഷ്മയോടൊപ്പം ലിഫ്റ്റിലുണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ലിഫ്റ്റിലുണ്ടായിരുന്ന മൂന്നുപേരെയും ഡോര്‍ തകര്‍ത്താണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് ചികില്‍സയ്ക്കായി മാറ്റിയെങ്കിലും കരിഷ്മ മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീററ്റ് പൊലീസ് അറിയിച്ചു.
അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് മരിച്ച കരിഷ്മയുടെ ബന്ധുക്കള്‍ അറിയിച്ചു. അപകടമുണ്ടായി 45 മിനിറ്റിന് ശേഷമാണ് 3 പേരെയും പുറത്തെടുത്തതെന്നും മെക്കാനിക്കിനെ വിളിക്കുകയോ സഹായിക്കുകയോ ചെയ്യാതെ ആശുപത്രി ജീവനക്കാര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here