പൊലീസുമായി ഏറ്റുമുട്ടല്‍, യുപിയില്‍ 48 കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ടു

CRIME

ഉത്തര്‍പ്രദേശില്‍ 48 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇന്‍സ്‌പെക്ടര്‍ അനുപ്ഷഹറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് പ്രതികളെ മോട്ടോര്‍ സൈക്കിളില്‍ പിന്തുടരുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പൊലീസിനെ കണ്ടതോടെ പ്രതികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

ALSO READ: ഏതെങ്കിലും ഒരു ‘പ്രത്യേക’ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല; മദ്രസ വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തുടര്‍ന്ന് പൊലീസ് നടത്തിയ ചെറുത്ത്‌നില്‍പ്പില്‍ രാജേഷ് എന്നയാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊലപാതകശ്രമം, ശാരീരിക ഉപദ്രവമുണ്ടാക്കല്‍ തുടങ്ങി രാജേഷിനെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിലായി 48 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളെ പിടികൂടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം പൊലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News