പാലക്കാട് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍

പാലക്കാട് മണ്ണാര്‍ക്കാട് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവിനെ പിടികൂടി. മോഷണം നടത്തിയ മണ്ണാര്‍ക്കാട് കൊറ്റിയോട് അങ്ങാടിക്കാട്ടില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 13 പവന്‍ സ്വര്‍ണ്ണവും 80,000 രൂപയും പൊലീസ് കണ്ടെടുത്തു.

Also Read: തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനം; നവീകരിച്ച കലാഭവന്‍ മണി റോഡ് തുറന്നു

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊറ്റിയോട് പള്ളിക്ക് സമീപത്തെ പൂവ്വക്കോട്ടില്‍ സിബിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന പണം കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുടമ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ഇടയ്ക്ക് പുറംപണിക്ക് വന്നിരുന്ന അയല്‍വാസി കൂടിയായ സല്‍മാനുല്‍ ഫാരിസ് സംശയമുണ്ടെന്ന് പരാതിക്കാര്‍ മൊഴി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സല്‍മാനെ ചോദ്യം ചെയ്തത്.

Also Read: ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

ചോദ്യം ചെയ്യലിനിടെ കവര്‍ച്ച നടത്തിയതായി പ്രതി സമ്മതിച്ചു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 17 പവന്‍ സ്വര്‍ണമാണ് പ്രതി അപഹരിച്ചത്. മോഷണ മുതലില്‍ നിന്നും നാല് പവന്‍ പ്രതി വിറ്റിരുന്നു. ഇങ്ങിനെ ലഭിച്ച തുകയില്‍ 80000 രൂപ പൊലിസ് കണ്ടെടുത്തു. പ്രതിയുമൊത്ത് പൊലിസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News