ഭാര്യയുമായി പ്രണയ ബന്ധമെന്ന് സംശയം; 15 – കാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, സംഭവം ഹരിയാനയിൽ

crime

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ 15 വയസുകാരനെ യുവാവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഇയാൾ ആൺകുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റേവാരി ജില്ലയിലെ ചില്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള 28 -കാരനായ അമിത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടരുന്നു; മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിനൊപ്പമില്ലെന്ന് രാജ് താക്കറെ

കഴിഞ്ഞ മാസം, ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാൾ കൊലപാതകം നടത്തിയത്. സുഹൃത്തായ തരുണ്‍ എന്ന ജോണിയേയും (29) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 26 – ന് ഖലീല്‍പുര്‍ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തില്‍ മുറിവേറ്റ നിലയിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പിന്നാലെ ഫറൂഖ്നഗര്‍ ക്രൈം യൂണിറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read; അന്ന്, അധികാരികളുടെ വിശ്രമ കേന്ദ്രം.. ഇന്ന്, വിനോദ സഞ്ചാരികള്‍ക്കായുള്ള അതിഥി മന്ദിരം; ഫോര്‍ട്ട് കൊച്ചിയിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ചോദ്യം ചെയ്യലില്‍, 15-കാരന് തന്റെ ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്നെന്നും, അതിനാലാണ് കൊലനടത്തിയതെന്ന് മുഖ്യപ്രതി അമിത് സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സുഹൃത്ത് തരുണ്‍ എന്ന ജോണിയുടെ സഹായത്തോടെ അമിത് മയക്കുമരുന്ന് നല്‍കിയ ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News