ശൈലജ ടീച്ചറും ആര്യയും ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷമായത് കൊണ്ട്: എഎ റഹീം എംപി

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എഎ റഹീം എംപി പറഞ്ഞു.

ALSO READ:  മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എന്ന് ആരെങ്കിലും കരുതുന്നതെങ്കില്‍ അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതി. അവര്‍ ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ചെല്ലും ചിലവ് നല്‍കി ഒരു അരാജക സംഘത്തെ വളര്‍ത്തി വിട്ടിരിക്കുകയാണെന്നും എംപി പറഞ്ഞു.

ALSO READ:  ‘മലക്കം മറിഞ്ഞ് കോൺഗ്രസ്’, ഖാർഗെ പറഞ്ഞ 24 മണിക്കൂർ അവസാനിക്കുന്നു, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News