‘അമ്മ’യെ ഇനി ആര് നയിക്കും? നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ

ലൈംഗിക പീഡാരോപണങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് നാളെ ചേരും. നടന്‍ സിദ്ദിഖ് ഇന്ന് കൊച്ചിയിലെത്തിയേക്കും. പുതിയ ഇനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സാധ്യതയെന്നും സൂചന. ലൈംഗികാരോപണമുയര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് സിദ്ദിഖ് രാജിവെച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ അമ്മ എക്‌സിക്യുട്ടീവ് യോഗം ചേരുകയെന്നാണ് വിവരം.

ALSO READ:‘ലൈംഗിക ചുഷണം അനുഭവിച്ചിട്ടില്ല, പക്ഷേ കരാര്‍ ഒപ്പിട്ട പല മുഖ്യധാരാ സിനിമകളില്‍ നിന്നുവരെ തന്നെ ഒഴിവാക്കിയിട്ടുണ്ട്’: പ്രിയങ്ക

അതേസമയം അമ്മ സംഘടന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഭിന്നാഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ALSO READ:‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News