മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം പ്രതീക്ഷിച്ചു. അര്‍ഹിക്കുന്ന സഹായം ലഭ്യമാക്കാനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് അദ്ദേഹം പറഞ്ഞു.ആത്മാര്‍ത്ഥ ഇല്ലാതെയാണ് പ്രധാനമന്ത്രി വയനാട് വന്ന് പോയതെന്നും അദ്ദേഹം തുറന്നടിച്ചു.
കൂടുതല്‍ സഹായമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്. ശത്രുതാസമീപനത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. താമര വിരിഞ്ഞാല്‍ സഹായം കിട്ടുമെന്നാണ് പറഞ്ഞത്. തൃശൂരില്‍ താമര വിരിഞ്ഞല്ലോ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: അയക്കാത്ത മെസേജുകൾ കണ്ടെത്താം; മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
കേന്ദ്ര നിലപാടിന് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരാന്‍ ഡിവൈഎഫ്‌ഐ തയ്യാറാവുമെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here