‘ഇത് അറ്റൻഷൻ സീക്കിങ് സിൻഡ്രോം, കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാം’; കുഴല്‍നാടനെ പരിഹസിച്ച് എഎ റഹീം

മാത്യു കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല ഇത് രോഗം വേറെയാണ് “അറ്റൻഷൻ സീക്കിങ് സിൻഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും കുഴൽനാടൻ ആഘോഷമാക്കുമെന്നും എ എ റഹീം പറഞ്ഞു.

ALSO READ: കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട്

കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാമെന്നും എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: കൂട്ടിന് പൂക്കളും കളിപ്പാട്ടങ്ങളും ! ജനിച്ചപ്പോള്‍ തന്നെ അമ്മ കൊന്ന് ബാല്‍ക്കണിയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന് പൊതുശ്മശാനത്തില്‍ അന്ത്യനിദ്ര

മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ കൊടുത്ത ഹർജി വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് എ എ റഹീമിന്റെ പ്രതികരണം. തുടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

ALSO READ: തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് ഭീതി പടര്‍ത്താൻ; ബിജെപിയിക്കില്ലെന്ന് ഉദ്ധവ് താക്കറെ

കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വിജിലൻസ് കോടതിയിൽ തിരിച്ചടി നേരിട്ടതിൽ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ വാദങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹർജി കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News