“ഷാഫി പറമ്പിൽ എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ വിഷം”: എഎ റഹീം

AA Rahim

പാലക്കാട് എത്തിയാൽ ഷാഫി പറമ്പിലിന് സോഫ്റ്റ് ഹിന്ദുത്വമെന്ന് എഎ റഹീം. ഇവിടെ മത ന്യൂന പക്ഷമാണ്. രാഷ്ട്രീയ കുമ്പിടി ആണ് ഷാഫിയെന്നും എഎ റഹീം പറഞ്ഞു. തുറന്ന് കാട്ടേണ്ടവരെ തുറന്ന് കാട്ടുക തന്നെ വേണം അല്ലെങ്കിൽ അത് രാഷ്ട്രീയ പ്രവർത്തനം ആവില്ല. മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത് പോലെ യൂത്ത് അലർട്ട് നടത്തേണ്ട കാര്യം ഉണ്ടായില്ല. തൃക്കാക്കരയിലെ സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോ ഉണ്ടാക്കിയതും ഇതേ സംഘമാണെന്നും എഎ റഹീം ചൂണ്ടിക്കാട്ടി.

Also Read; പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ തലയോട്ടി തകർന്ന നിലയിൽ: പോസ്റ്റ്‌മോർട്ടത്തിൽ നിർണായക വിവരങ്ങൾ

ഞങ്ങൾക്കെതിരെ മാത്രമല്ല പലർക്കും എതിരെ ഇവർ രാഷ്ട്രീയ വിഷം ചീറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ വിഷം ആണ് ഷാഫി പറമ്പിൽ. യുത്ത് കോൺഗ്രസിൽ ഷാഫിയോട് എതിർപ്പ് ഉള്ളവരോട് ചോദിച്ചാൽ ഇക്കാര്യം അടിവരയിടും. ലീഗിന് മേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിൻ്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസ്. തരം പോലെ നിങ്ങൾ എടുത്ത വർഗീയ നിലപാടുകളെ ഒരു ഘട്ടം കഴിഞ്ഞാൽ ജനം തള്ളുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിനോടും ഷാഫി പറമ്പിലിനോടും പറയാൻ ഉള്ളതെന്നും എഎ റഹീം.

Also Read; സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല; പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ സംരക്ഷണം നടത്താൻ കെഎസ്ഇബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News