മോദിയുടെ യുവം; പ്രതീക്ഷിച്ചത് സംവാദം, നടന്നത് മന്‍ കി ബാത്ത് ; എഎ റഹീം എംപി

പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ചോദിക്കാമെന്നും യുവാക്കള്‍ക്ക് സംവദിക്കാമെന്നും പറഞ്ഞ് കൊച്ചിയില്‍ നടത്തിയ യുവം പരിപാടിയില്‍ രാഷ്ട്രീയ പ്രസംഗം ക‍ഴിഞ്ഞ് നരേന്ദ്രമോദി ഇറങ്ങിപ്പോയതില്‍ പ്രതികരണവുമായി രാജ്യസഭ എംപി എഎ റഹീം. നരേന്ദ്രമോദിയുടെ   പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞതെന്ന് എഎ റഹീം ചോദിച്ചു. സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വന്ന് വന്ന് സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ
നിന്നുപോലും ഒളിച്ചോടാൻ
തുടങ്ങിയിരിക്കുന്നു പ്രധാനമന്ത്രി.
യുവം പരിപാടിയുടെ സംഘാടകർ
വാഗ്ദാനം ചെയ്തത് രണ്ട്‌ പ്രത്യേകതകളായിരുന്നു.
1.പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാം.
2.ഇതിൽ രാഷ്ട്രീയമില്ല.
സംഭവിച്ചതോ??
സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ല.
രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചു
കൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി
പ്രധാനമന്ത്രി മടങ്ങി.
വിവിധ മേഖലകളിലെ പ്രതിഭകളെ
പ്രധാനമന്ത്രിയുമായി സംവദിക്കാൻ ക്ഷണിക്കുന്നു.
ബിജെപി തന്നെ നടത്തുന്ന പരിപാടി,അവർ തന്നെ ക്ഷണിച്ചും,തയ്യാറാക്കിയും കൊണ്ടുവന്നവർ,അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ ,സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ…..
പക്ഷേ സംഭവിച്ചത് ,
പതിവ് മൻ കി ബാത്ത്.
ബിജെപിയുടെ പതിവ് രാഷ്ട്രീയ പ്രചരണ പൊതുയോഗം എന്നതിൽ കവിഞ്ഞു വേറൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?
അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ?
സംഘാടകരായ ബിജെപി സംസ്ഥാന ഘടകം
മറുപടി പറയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News