‘പ്രതിപക്ഷനേതാവ് മഞ്ഞപത്രത്തിന്റെ കാവലാളായി മാറി’; എ.എ റഹീം

മറുനാടൻ മലയാളി വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ മലക്കംമറിച്ചിലുകളെ രൂക്ഷമായി വിമർശിച്ച് എ.എ റഹീം എംപി. ഒരു മഞ്ഞ പത്രത്തിന്റെ കാവലാളായി പ്രതിപക്ഷ നേതാവ് മാറിയെന്നും വിശ്വാസ്യതയുടെ വിപരീതപദമാണ് വി.ഡി സതീശനെന്നും റഹീം എംപി വിമർശിച്ചു.

ALSO READ: തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ

ഏക സിവിൽകോഡിനെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം എം.പി പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് യഥാർത്ഥത്തിൽ രാജ്യം ചർച്ച ചെയ്യേണ്ടതെന്നും യുവതീ യുവാക്കന്മാരെ അണിനിരത്തി ഇതിനായി ബൃഹത്തായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും റഹീം എംപി പറഞ്ഞു.

ALSO READ: കൊച്ചിയില്‍ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനം, ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു

അതേസമയം, മറുനാടൻ മലയാളി വിഷയത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി വി.ഡി സതീശന്റേതടക്കമുള്ള വിവിധ കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ തള്ളിക്കൊണ്ട് രംഗത്തെത്തി. പി.സി ജോര്‍ജും മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയും തനിക്ക് ഒരു പോലെയാണെന്നും. പി.സി ജോര്‍ജിന്റെ മുഖത്ത് നോക്കി എന്നെ അണിയിക്കാന്‍ വന്ന ഷാള്‍ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കൂറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മറുനാടന്‍ ഷാജനെപ്പോലെ സമൂഹത്തില്‍ വിഷം കലക്കുന്നവനെ പിന്തുണക്കേണ്ട ഒരു കാര്യവും പാര്‍ട്ടിക്ക് ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പി.സി ജോര്‍ജും ഷാജനും എനിക്ക് ഒരു പോലെയാണ്.

ALSO READ: പണം നല്‍കുന്നവര്‍ക്ക് മാത്രം ചികിത്സ, അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം

പി.സി ജോര്‍ജിന്റെ മുഖത്ത് നോക്കി എന്നെ അണിയിക്കാന്‍ വന്ന ഷാള്‍ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടും.

ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ഷാജന്‍ ചെയ്ത വിഷം തുപ്പുന്ന വാര്‍ത്തകള്‍ക്ക് എതിരെ ഒരു കേസ് എടുക്കാന്‍ പോലും പിണറായി പൊലീസ് തയാറായിട്ടില്ല എന്നത് കൂടി കാണാതെ പോകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News