ജെഎൻയുവിലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനത്തില്‍ ആശങ്ക രേഖപ്പെടുത്തി എ.എ റഹീം എംപി

ജെഎൻയുവിൽ വച്ച് നടന്ന ‘ദി കേരള സ്റ്റോറി’ എന്ന  സിനിമയുടെ പ്രദർശനത്തിൽ ആശങ്ക രേഖപ്പെടുത്തി രാജ്യസഭാ എംപി എ.എ റഹീം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതി. വർഗീയമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമ ഒരു സർവകലാശാലയിൽ പ്രദർശിപ്പിക്കുന്നത് അപകടകരമാണ് എന്ന് കത്തിലൂടെ എ.എ റഹീം അറിയിച്ചു.

സർവ്വകലാശാലകൾ അക്കാദമിക് അന്വേഷണങ്ങൾക്കും ഗവേഷണത്തിനുമുള്ള ഇടങ്ങളായിരിക്കണമെന്നും അതിനു വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള വർഗീയ പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതിന് അവ ഉപയോഗിക്കരുതെന്നും എംപി കൂട്ടിച്ചേർത്തു.

വിഭജനവും വിദ്വേഷവും നിറഞ്ഞ ഉള്ളടക്കങ്ങൾ ക്യാമ്പസിനുള്ളിൽ കടന്നു കയറുന്നില്ലെന്നത് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. കേരളത്തെ അപകീർത്തിപ്പെടുത്താനാണ് ‘കേരള സ്റ്റോറി’ എന്ന ഈ സിനിമ പ്രധാനമായും ഉദ്ദേശിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ സർവ്വകലാശാലകളും തങ്ങളുടെ കാമ്പസുകൾ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളിൽ നിന്നും വർഗീയ പ്രചരണങ്ങളിൽ നിന്നും മുക്തമാണെന്ന് ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം  കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News