കോൺഗ്രസിനെ വെട്ടിലാക്കിയ രണ്ട് വാർത്തകൾ: എഐസിസി നേതൃത്വത്തിന്റെ പ്രതികരണം അറിയാൻ താല്പര്യമുണ്ടെന്ന് എഎ റഹീം എംപി

A A RAHIM

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസ് പാർട്ടിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും അഭ്യൂഹങ്ങളും ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തികൊണ്ട് രംഗത്ത് വന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ പ്രതികരണത്തിൽ നിന്നും കൈകഴുകാൻ ശ്രമിക്കുന്നതിനിടെയാണ്  കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് എം പി ബിജെപിയിൽ ചേരാൻ നീക്കം നടത്തുന്നു എന്ന വാർത്ത ഇന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ALSO READ: യുവാവിന്റെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം

ഇതോടെ ആകെ കുരുക്കിലായിരിക്കുകയാണ് കോൺഗ്രസ്. പക്ഷെ എഐസിസിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഈ വാർത്തകളോട്  യാതൊരു തരത്തിലുള്ള പ്രതികരണവും വന്നിട്ടില്ല. ഈ രണ്ട് വിഷയങ്ങളിലും എഐസിസി നേതൃത്വം നൽകുന്ന പ്രതികരണം എന്താണെന്ന് അറിയാൻ താത്പര്യമുണ്ടെന്നാണ് എഎ റഹീം എംപി   ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എഐസിസിയുടെ പ്രതികരണം ആരാഞ്ഞത്.

എഎ റഹീമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 

കഴിഞ്ഞ ദിവസമാണ് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംഘപരിവാറിന് പ്രിയപ്പെട്ട ഗവർണർ തുടരണം എന്ന് ആവർത്തിച്ചു ആവശ്യപ്പെട്ടത്.ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് എം പി ബിജെപിയിൽ ചേരാൻ നീക്കം നടത്തുന്നു.രണ്ടു വാർത്തകളിലും എ ഐ സി സി നേതൃത്വത്തിന്റെ പ്രതികരണം അറിയാൻ താല്പര്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News