“സമരം കൊഴുപ്പിക്കാൻ ക്രിമിനലുകളെ കോൺഗ്രസ് റിക്രൂട്ട് ചെയ്തു”: എഎ റഹീം

സംസഥാനത്ത് ഏകപക്ഷീയമായി കലാപം അഴിച്ചു വിടാൻ കോൺഗ്രസ് ആഹ്വാനം ചെയ്തുവെന്ന് എഎ റഹീം എംപി. പ്രതിപക്ഷ നേതാവ് തന്നെ ഇതിന് നേതൃത്വം നൽകുന്നു.യൂത്ത് കോൺഗ്രസ് സമരം കൊഴുപ്പിക്കാൻ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ക്രിമിനലുകളെ അവർ റിക്രൂട്ട് ചെയ്തു.ജൂനിയർ മാൻഡ്രേക്കിലെ ജഗദി ശ്രീകുമാറെ അനുസ്മരിക്കും വിധമായിരുന്നു സമരമെന്നും എഎ റഹീം.

Also Read; ഇനിയും വെല്ലുവിളിക്കാൻ ആണ് വിഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

വനിതാ നേതാവിന്റെ വസ്ത്രം വലിച്ചു കീറിയത് പുരുഷ പോലീസ് ആണെന്നുള്ളത് കളവാണെന്നു തെളിഞ്ഞു. യൂത്ത് കോൺഗ്രസിന് തല അജിത്തും ട്രമ്പും കൂടെ ഉള്ളത്തിന്റെ ധൈര്യം ആയിരിക്കുമെന്നും അവരാണല്ലോ ഇപ്പോൾ യൂത്ത് കോൺഗ്രസ്‌ അംഗങ്ങളെന്നും എഎ റഹീം എംപി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കലാപാഹ്വാനം കോൺഗ്രസിനുളിലുള്ളവർ അംഗീകരിക്കുന്നുണ്ടോ എന്നും എഎ റഹീം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നു, ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News