ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു: എ എ റഹീം എം പി

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് എ എ റഹീം എം പി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത നാല് സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കാനും പകരം യോഗ്യതയുള്ള പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യാനും ഹൈക്കോടതി ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ പദവി സ്വമേധയാ ഗവര്‍ണര്‍ ഒഴിയണമെന്നും എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ALSO READ:കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ടെൽക്കിൽ നിന്ന് പിന്മാറുന്ന വിഷയം; ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ്

ALSO READ:ബിജെപിയുടെ വിദ്വേഷ പരസ്യങ്ങൾ; പ്രചരിപ്പിക്കാൻ അനുമതി നൽകി മെറ്റ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്റെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുകയാണ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത നാല് സംഘപരിവാര്‍ അനുകൂലികളെ ഒഴിവാക്കാനും പകരം യോഗ്യതയുള്ള പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യാനുമാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ പദവി സ്വമേധയാ ഗവര്‍ണര്‍ ഒഴിയണം.

സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശം ചെയ്തതിന് പിന്താങ്ങിയ കേരളത്തിലെ പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും കൂടി ഈ ഹൈക്കോടതി വിധി തിരിച്ചടിയാണ്. സര്‍ക്കാര്‍ വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ നിലപാടുകളെ പിന്താങ്ങുന്ന പ്രതിപക്ഷവും ഈ ഹൈക്കോടതി വിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ ബഹുമാനപ്പെട്ട ഗവര്‍ണറും പ്രതിപക്ഷ നേതാവും തയ്യാറാകണം. സര്‍വകലാശാലകള്‍ പിടിച്ചടക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ കേരളം ഇനിയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News