വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഇത് യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എഎ റഹീം എംപി. ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലും സ്ഥിര നിയമനങ്ങള്‍ നടക്കുന്നില്ല. റെയില്‍വേ നിലപാട് തിരുത്തണം. ഇക്കാര്യത്തില്‍ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വയനാട് പുനരധിവാസം; മുംബൈ ചെമ്പൂർ മലയാളി സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
റെയില്‍വേക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. റെയില്‍വേക്ക് കേരളത്തോട് അഗണനയെന്നും എംപി പറഞ്ഞു. വാഗണ്‍ ട്രാജഡിയെ അനുസ്മരിക്കും വിധമുള്ള യാത്രയാണ് കേരളത്തില്‍. കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല. യുവാക്കള്‍ക്ക് ദൂരസ്ഥലങ്ങളിലെ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. യാത്ര ദുരിതം പരിഹരിക്കപ്പെടുന്നില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയെ സഹായിക്കാന്‍ റെയില്‍വേ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here