‘നിഖിൽ പൈലിമാരെ ഉണ്ടാക്കാനാണോ കെഎസ്‌യുവിന്റെ നേതൃത്വ പഠന ക്യാമ്പ്’: വിമർശനവുമായി എ എ റഹിം എംപി

കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ വിമർശനവുമായി എ എ റഹിം എം പി. അധ്യയന വർഷം തുടങ്ങാനിരിക്കെ സ്‌കൂളുകൾ ശുചീകരിക്കുന്ന തിരക്കിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. എന്നാൽ സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ’ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് ‘പഠിക്കുകയാണ്’. നിഖിൽ പൈലിമാരെ ഉണ്ടാക്കാനാണോ കെഎസ്‌യുവിന്റെ നേതൃത്വ പഠന ക്യാമ്പ് എന്ന് കെപിസിസി ആശയക്ഷന് വ്യക്തമാക്കണമെന്നും എ എ റഹിം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളോടൊപ്പമാണ് അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, അത്തരം ഒരു സംഘർഷം പഠനക്യാമ്പിൽ നടന്നിട്ടില്ലെന്നും അത് തീർത്തും മാധ്യമസൃഷ്ടിയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. ക്യാമ്പിൽ പങ്കെടുത്തവരെ സംഘർഷത്തിന്റെ ദൃശ്യങ്ങളിൽ കണ്ടിരുന്നല്ലോ എന്ന കൈരളി ന്യൂസിന്റെ ചോദ്യത്തിന് ക്യാമ്പിൽ പങ്കെടുത്തവരുടെ ലിസ്റ്റ് കൈരളിക്ക് നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അലോഷ്യസ് പറഞ്ഞു.

Also Read: ‘തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here