എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതരാഷ്ട്ര വാദികളുടെ വോട്ട് സതീശനും ഷാഫിയും വേണ്ടെന്ന് പറയുമോ?; എ എ റഹീം എംപി

AA RAHIM M P

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വെണ്ടെന്ന് സതീശനും ഷാഫിയും പറയുമോ എന്ന് എ.എ. റഹീം എംപി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എ.എ. റഹീം ഇരുവരോടും ഇത്തരത്തിൽ ചോദ്യമുന്നയിക്കുന്നത്. സന്ദീപ് വാര്യർ ആർഎസ്എസിനെ തള്ളിപ്പറയുമോ എന്നും ചേലക്കരയിൽ ജാതി കാർഡിറക്കിയവരാണ് കോൺഗ്രസെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ALSO READ: ബ്ലാക്ക്മാൻ’ ഭീതി സൃഷ്ടിച്ച് മോഷണം; കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട സംഘത്തെ വലയിലാക്കി പന്തളം പൊലീസ്

എ.എ. റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വേണ്ടെന്ന് ശ്രീ സതീശനും ഷാഫിയും യുഡിഎഫ് സ്ഥാനാർഥിയും പറയുമോ? സന്ദീപ് വാര്യർ ആർഎസ്എസിനെ തള്ളിപ്പറയുമോ?. ചേലക്കരയിൽ ജാതി കാർഡിറക്കിയവരാണ് കോൺഗ്രസ്സ്. തെരഞ്ഞെടുപ്പ് ദിവസമാണ് എൽഡിഎഫ് സർക്കാർ പട്ടികജാതി മന്ത്രിയെ മാറ്റി, ആദിവാസി വിഭാഗത്തിന് മന്ത്രി സ്ഥാനം നൽകി എന്ന് കോൺഗ്രസ്സ് ആരോപിക്കുന്നത്. മറക്കരുത്, കഴിഞ്ഞ വെള്ളിയാഴ്ച, പള്ളികളിൽ മത തീവ്രവാദ നിലപാടുള്ള എസ്ഡിപിഐയെ വിട്ട് വോട്ട് പിടിച്ചവരാണ് ശ്രീ വി.ഡി. സതീശനും കൂട്ടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News