വരൂ, ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം; നെരുദയുടെ കവിത ചൊല്ലി കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് എ എ റഹീം എംപി

AA RAHIM M P

പാർലമെൻ്റിൽ  കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് എ എ റഹീം എംപി. 2014ൽ അധികാരത്തിൽ വരാനും അതിനുശേഷം അധികാരത്തിൽ തുടരാനും നരേന്ദ്ര മോദി സർക്കാരിന് ഒരേയൊരു ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ. അത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് എന്നാണ് റഹിം പറഞ്ഞത്.രാഷ്ട്രപതി നടത്തിയ പ്രസംഗം രാജ്യത്തിൻ്റെ സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് നന്ദിപ്രമേയ ചർച്ചയിൽ പ്രതികരിച്ചു കൊണ്ട് റഹീം പറഞ്ഞത്.

ALSO READ: ഹേമന്ത് സോറന്‍ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കും

എൻസിആർബിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 5 വർഷത്തിനിടെ 1 ലക്ഷം പേരാണ് ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം റെയിൽവേയിൽ 2.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും കൂടാതെ, നിലവിൽ 18,999 അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ ഒഴിഞ്ഞുകിടക്കുകയാണ് എന്നും റഹീം വ്യക്തമാക്കി .രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശമേയില്ല. അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ കരാർവൽക്കരിച്ച്, കാര്യക്ഷമത ഇല്ലാതാക്കി എന്നതാണ് യാഥാർഥ്യം എന്നും റഹീം സൂചിപ്പിച്ചു.

2014 മുതൽ നരേന്ദ്ര മോദി സർക്കാർ മഹാത്മാഗാന്ധിയെ കേവലം ശുചിത്വത്തിൻ്റെ അംബാസിഡറായി ചുരുക്കുകയാണ് എന്നും ഗാന്ധിയുടെ പേരിൽ ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ മറുവശത്ത് ഗാന്ധിയുടെ സ്വപ്നമായ മതേതര ഇന്ത്യയുടെ മുകളിലൂടെ ബുൾഡോസർ പായിക്കുന്നുവെന്നും റഹീം വ്യക്തമാക്കി.

മഹാത്മാഗാന്ധിയെ ഉദ്ധരിക്കാൻ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ല. കാരണം, ഗാന്ധിയുടെ മന്ത്രം ഈശ്വർ അല്ലാഹ് തെരേ നാം എന്നാണ്, എന്നാൽ നിങ്ങളുടെ മന്ത്രം കാശി മധുരൈ ബാക്കി ഹെ എന്നാണ് എന്നും റഹീം എം പി പറഞ്ഞു. ഈ നാട്ടിലെ സാധാരണക്കാരൻ്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അവർ തയ്യാറായിട്ടില്ല എന്നും റഹീം എം പി എടുത്തുപറഞ്ഞു.

കൂടാതെ പാബ്ലോ നെരൂദയുടെ കവിതയെയും റഹീം എം പി പാർലമെന്റിൽ പരാമർശിച്ചു. വരൂ കാണു,ഈ തെരുവുകളിൽ രക്തം എന്ന നെരൂദയുടെ വരികളെ അടിസ്ഥാനമാക്കി വരൂ ,ഈ രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.വരൂ, ഈ രാജ്യത്തെ തൊഴിലില്ലായ്മ ചർച്ച ചെയ്യാം.
വരൂ, ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം.വരൂ, നമുക്ക് ബുൾഡോസർ രാജിനെക്കുറിച്ച് ചർച്ച ചെയ്യാം.വരൂ, ഈ രാജ്യത്തിൻ്റെ രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം എന്നാണ് റഹീം പാർലമെന്റിൽ പറഞ്ഞത്.

ALSO READ: ‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News