അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം എംപി. ഹിമാചല്‍ പ്രദേശില്‍ പൊതു അവധി പ്രഖ്യാപിച്ചതും കര്‍ണാടകയില്‍ ഔദ്യോഗികമായി മുഴുവന്‍ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ ആഹ്വാനം ചെയ്തതും വ്യക്തമാക്കണമെന്ന് എ എ റഹീം പറഞ്ഞു.
ALSO READ ;വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കാനഡ; തൊഴിൽ പെര്‍മിറ്റ് നൽകുന്നതിനും നിയന്ത്രണം
ഭരണഘടനാ പദവി വഹിക്കുന്ന ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നത് കോണ്‍ഗ്രസ് മറക്കുന്നു. എന്താണ് എഐസിസി യുടെ നിലപാട്? ഇന്നലെ മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ ജയ്ശ്രീരാം വിളികള്‍ മുഴക്കി കാവി കൊടി കെട്ടി. എവിടെയായിരുന്നു പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ? യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉറങ്ങിപ്പോയോ?ഇതുപോലെ ഒരു സംഭവം കേരളത്തില്‍ ഉണ്ടായാല്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും സ്വീകരിക്കുന്ന നിലപാട് ഇങ്ങനെയായിരിക്കില്ല റഹീം കൂട്ടിച്ചേര്‍ത്തു.
ALSO READ കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കു; താരനും മുടികൊഴിച്ചിലിനും പരിഹാരം
തൃശൂരില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ സ്വര്‍ണ്ണ കിരീടം മധ്യപ്രദേശില്‍ പള്ളിയില്‍ കാവി കൊടി എന്നിവയിലൂടെ ക്രൈസ്തവരോടുള്ള ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും എ എ റഹീം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here