പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ദേശീയപാതാ വികസനം നടത്തുന്നതിനെതിരെ എ.എ. റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. ചില ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡ്രെയിനേജ് വൃത്തിയാക്കലും മറ്റ് അറ്റകുറ്റപ്പണികള്‍ മൂലവും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു.
ദേശീയപാത വികസനത്തിനിടെ റോഡ് നവീകരണത്തെക്കുറിച്ച് ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഗതാഗത പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഇടപെടുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ദേശീയപാത വികസനം 2026 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയം തുടര്‍ന്നറിയിച്ചു. സംസ്ഥാനത്താകെ 821.43 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ദേശീയപാതാ വികസനമാണ് നിലവില്‍ നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here