‘അങ്കണവാടി തൊഴിലാളികള്‍ക്കുള്ള ഹോണറേറിയം വര്‍ധിപ്പിക്കണം’; എ എ റഹീം എംപി

AA RAHIM M P

രാജ്യത്തെ അങ്കണവാടി തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന ഹോണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് എ എ റഹീം എം പി ആവശ്യപ്പെട്ടു. ഹോണറേറിയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍ നല്‍കിയ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു എംപി.

നിലവില്‍ അംഗണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4500 രൂപ പ്രതിമാസവും അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 2250 രൂപയുമാണ് അടിസ്ഥാന ഹോണറേറിയമായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 60% മാത്രമാണ്.

ALSO READ: സാങ്കേതിക തകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത്

ഉത്തര്‍പ്രദേശ് ബീഹാര്‍ ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ നാമമാത്രമായ തുക നല്‍കുമ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ 8000 രൂപയ്ക്ക് മുകളിലാണ് ഹോണറേറിയം നല്‍കുന്നത്. അടിസ്ഥാന ഹോണറേറിയമായ 2500 രൂപ 2018 ലാണ് അവസാനമായി പുതുക്കുന്നത്. ഇത് പുതുക്കാന്‍ സര്‍ക്കാരിന് തീരുമാനമുണ്ടോ എന്ന് ചോദ്യത്തിന് നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് മന്ത്രി നല്‍കിയ മറുപടി.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ ക്ഷേമത്തിന് അംഗണ്‍വാടികള്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാരുടെ അടിസ്ഥാന ഹോണററിയം ഉടന്‍ തന്നെ പുതുക്കണമെന്നും അവര്‍ക്കായി മറ്റ് സാമ്പത്തിക,ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉറപ്പാക്കണം എന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News