കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എഎ റഹീം എംപി

AA Rahim MP

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കേരള പൊലീസ് മൂന്ന് വർഷം മുൻപേ തന്നെ കൊടകര കേസ് കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ല.

Also Read; കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്ന ഹവാല പണമിടപാട് കേസുകളിലൊന്നായ കൊടകര കേസ് പക്ഷപാതരഹിതമായി അന്വേഷിക്കാൻ ഉടൻ നിർദ്ദേശം നൽകണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും കത്തിലൂടെ എഎ റഹീം എംപി ആവശ്യപ്പെട്ടു.

Also Read; കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News