ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് എഎ റഹീം എംപി. പാര്‍ട്ടിയെ സംബന്ധിച്ച് അഗാധമായ ദുഃഖവും അഗാധമായ നഷ്ടവുമാണ് അദ്ദേഹത്തിന്റെ മരണമെന്നും ഇന്ത്യന്‍ ജനാധിപത്യത്തില്‍ അദ്ദേഹത്തിന്റെ വലിയ ഇടപെടല്‍ അനിവാര്യമായ ഘട്ടത്തിലാണ് സഖാവിന്റെ വിയോഗമെന്നും എംപി പറഞ്ഞു.
ALSO READ: മോദിയുടെ മുഖംമൂടി അഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി
സിപിഐ നേതാവ് പ്രകാശ് ബാബുവും യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ചു. സീതാറാം യെച്ചൂരിയുടെ മരണം എല്ലാവര്‍ക്കും വേദനയുണ്ടാക്കുന്നതാണ്. ഇടതുപക്ഷത്തിന്റെ ഒരു സൗമ്യമായ മുഖമാണ് സഖാവ് സീതാറാം. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തി.വളരെ ആഴത്തിലുള്ള രാഷ്ട്രീയ വീക്ഷണമുള്ള വ്യക്തിയായിരുന്നു.സിപിഐഎമ്മിന് മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാകെ വലിയ നഷ്ടമാണ് സഖാവിന്റെ മരണത്തിലൂടെ ഉണ്ടായത്. മൃതദേഹം എയിംസിന് നല്‍കാനുള്ളത് പുരോഗമനപരമായ തീരുമാനമെന്നും പ്രകാശ് ബാബു പറഞ്ഞു.
ALSO READ: പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ; ആനി രാജ
സീതാറാം യെച്ചൂരിയെ സിപിഐ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ അനുസ്മരിച്ചു. സാധാരണക്കാരനായ നേതാവാണ് സീതാറാം യെച്ചൂരിയെന്നും ലോക രാഷ്ട്രീയത്തിന് ആകെ നഷ്ടമാണെന്നും സിപിഐ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ഗദര്‍ശിയും ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിന്റെ നിര്‍ണായക വ്യക്തിത്വമായിരുന്നു യെച്ചൂരിയെന്നും ഇസ്മയില്‍ അനുസ്മരിച്ചു.
സീതാറായം യെച്ചൂരിയുടെ വേര്‍പാട് തീവ്രമായ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മിന്റെ മാത്രം നഷ്ടമല്ല ഇത്. ഇന്ത്യയിലെ ഇടതുപക്ഷമതേതര ശക്തികള്‍ക്കാകെത്തന്നെ ഈ വിയോഗത്തിന്റെ ദുഃഖം അനുഭവപ്പെടുന്നുണ്ട്. സീതാറാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും തിളക്കമാര്‍ന്ന മുഖമായിരുന്നു. ഇംഗ്ലീഷില്‍ വൈബ്രന്റ് എന്ന് പറയും. ഹീ വാസ് എ വൈബ്രന്റ് ലീഡര്‍. അത് വിദ്യാര്‍ത്ഥി കാലം മുതല്‍ മരണം വരെയും അതുതന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here