എന്തുകൊണ്ട് ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുന്നുവെന്ന കാരണങ്ങൾ വ്യക്തമാക്കി എ എ റഹിം എം പി. മറ്റെല്ലാ പാർട്ടികളെയും പോലെ ഒരു പാർട്ടിയല്ല ഇതെന്ന് അഭിമാനത്തോടെ ഉറപ്പിച്ചു പറയാനുള്ള കാരണങ്ങൾ കൂടി അദ്ദേഹം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
സഖാവ് സീതാറാം യെച്ചൂരിയുടെയും ലോറന്സിന്റെയും ജീവിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹിം എം പി യുടെ പോസ്റ്റ്. ഉയർന്ന അക്കാദമിക് നേട്ടങ്ങൾ കരസ്തമാക്കുകയും ചെയ്ത സീതാറാമിനു മറ്റു വഴികൾ തേടാമായിരുന്ന അദ്ദേഹം തിരഞ്ഞെടുത്തത്, ചെങ്കൊടിയായിരുന്നു. നാടിനു വേണ്ടി സീതാറാം ജീവിച്ചുവെന്നും മരണാനന്തരം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകി മാതൃകയായി എന്നും റഹിം പറഞ്ഞു.ഇപ്പോൾ എം എം ലോറൻസും ഇതേ വഴി തന്നെ തിരഞ്ഞെടുത്തു എന്നും റഹിം എം പി വ്യക്തമാക്കി.
പുരോഗമനപരമായ ഒരു സാമൂഹ്യ സൃഷ്ടിക്കായി ഇവർ നടത്തിയ പോരാട്ടങ്ങളുടെ തുടർച്ച….
കമ്മ്യൂണിസ്റ്റുകാർക്കല്ലാതെ മാറ്റാർക്ക് ഇത് സാധിക്കും? എന്നും അദ്ദേഹം ചോദിച്ചു. മുൻപേ നടന്ന എത്രയോ സഖാക്കൾ ഇപ്രകാരം മാതൃക തീർത്തിട്ടുണ്ട് എന്നും റഹിം എം പി ഓർമിപ്പിച്ചു.
‘ഇടത്പക്ഷം’എന്നത് വെറുമൊരു വാക്കല്ലാതെയായി മാറുന്നുവെന്നും ഉയർന്ന ശാസ്ത്രാവബോധവും,മാനവികതയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും കമ്യൂണിസ്റ്റ്കാരെയും ഈ പാർട്ടിയെയും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാക്കുന്നുവെന്നും റഹിം കുറിച്ചു.
ഇവരുടെ ഇതേ വഴികളിലൂടെ ചുവന്ന കൊടികൾ പിടിച്ചു ഇനിയും തലമുറകൾ കടന്നു വരും എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here