ഇന്ത്യയിലെ മാത്രമല്ല ലോകത്താകെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ
എഎ റഹീം. അന്താരാഷ്ട്ര തലത്തിൽ പോലും സാധാരണക്കാരന്റെ ശബ്ദമാകാനും അവരുടെ പ്രശ്നങ്ങൾ അധികാരം വർഗ്ഗത്തിനുമുന്നിൽ ഉയർത്തുന്നതിലും നിർഭയനായിരുന്നു അദ്ദേഹമെന്നും രാജ്യത്തെ യുവജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തര ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിൻറെ മാർഗനിർദ്ദേശങ്ങൾ ഡിവൈഎഫ്ഐക്ക് എല്ലാ കാലത്തും കരുത്തായിരുന്നുവെന്നും റഹീം എംപി കുറിച്ചു.
ALSO READ: അടിയന്തരാവസ്ഥ വാർത്തെടുത്ത കമ്മ്യൂണിസ്റ്റ്; സമരതീക്ഷ്ണമായ ജെഎൻയു നാളുകൾ
“ജെഎൻയു ക്യാമ്പസിന് മുന്നിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ തടഞ്ഞുനിർത്തി വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന സീതാറാം യെച്ചൂരി എന്ന എസ്എഫ്ഐക്കാരൻ്റെ ചിത്രം എല്ലാകാലത്തും യുവതലമുറയുടെ ആവേശമായി തുടരും. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ അല്ല സാധാരണ സഖാവ് എന്ന നിലയിലാണ് അദ്ദേഹം എല്ലാവരോടും പെരുമാറിയിരുന്നത്.അക്കാഡമിക് രംഗത്തും പ്രഗത്ഭനായിരുന്ന സീതാറാം യെച്ചൂരിയുടെ രാജ്യസഭയിലെ പ്രസംഗങ്ങൾ ഇന്ത്യൻ പാർലമെൻറ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റയായിരുന്നു.രാജ്യത്തെ യുവജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തര ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിൻറെ മാർഗനിർദ്ദേശങ്ങൾ ഡിവൈഎഫ്ഐക്ക് എല്ലാ കാലത്തും കരുത്തായിരുന്നു.
അദ്ദേഹത്തിൻറെ വിയോഗത്തിൽ പ്രിയപ്പെട്ട സഖാക്കളുടെ ദുഃഖത്തിൽ ഒപ്പം ചേരുന്നു.”- എഎ റഹീം എംപി അനുശോചിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here