ഗുസ്തി താരങ്ങളുടെ സമരം ഹൃദയ ഭേദകമെന്ന് എ എ റഹീം എം പി. 5 ദിവസം രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും. ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ എ റഹീം എം പി അറിയിച്ചു.
Also Read : ഗുസ്തിതാരങ്ങളുടെ സമരം, പ്രതിഷേധം ശക്തമാകുന്നു, കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും
https://www.kairalinewsonline.com/the-strike-and-protest-of-the-wrestlers-is-getting-stronger
ജൂണ്‍ 4 ന് രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ബ്രിജ്ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയുക എന്നതാണ് പ്രധാന ആവശ്യം. ബ്രിജ്ഭൂഷന്റെ ഉടന്‍ അറസ്റ്റ് ചെയ്യണം. കായിക താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണം. നിയമന നടപടി സ്വീകരിക്കണം. കായിക താരങ്ങള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി കായിക താരങ്ങളോട് ജന വിരുദ്ധ പൊലീസ് നടപടിക്കെതിരെ മാപ്പ് പറയാന്‍ തയ്യാറാകണം. അതിനുള്ള മര്യാദ കാണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം-എ എ റഹീം എം പി
ലോകത്തിന് മുന്നില്‍ രാജ്യം നാണംകെട്ടു പോയ ദിനങ്ങളാണ് കഴിഞ്ഞു പോയതെന്ന് വി കെ സനോജ്. ഇന്ത്യയുടെ കായിക മേഖലയെ പിന്നോട്ട് വലിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഉണ്ടാകുന്നത്. കായിക താരങ്ങളുടെ സമരത്തെ വിജയിപ്പിക്കണം. ഇന്ന് ഇരുപതിനായിരം കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. ജൂണ്‍ 4ന് കായികതാരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കമെന്നും വി കെ സനോജ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here