അന്ന സെബാസ്റ്റ്യന്മാർ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്; ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും: എ എ റഹിം എംപി

AA Rahim MP

ഇനിയും അന്ന സെബാസ്ത്യന്മാർ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് എ എ റഹിം എംപി. കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ സ്വാഗതാർഹമാണ്. എന്നാൽ അതു മാത്രം പോര. മൾട്ടി നാഷണൽ കമ്പനികളും ഇൻഷുറൻസ് കമ്പനികളിലും ഒക്കെ ജോലി ചെയ്യുന്നവരെക്കുറിച്ച് സമഗ്ര പഠനം നടത്തണം. പല കമ്പനികൾക്കും ഓഫിസ് ആവശ്യമില്ല. വർക് ഫ്രം ഹോം ആയി. അതിൽ സമയക്കണക്കില്ല. കമ്പനികളിൽ ജൻഡർ പ്രാതിനിധ്യം വളരെ കുറവാണ്. തൊഴിൽ സ്ഥിരത വലിയ പ്രശ്നമാണ്. നിലവിൽ ഉള്ള തൊഴിലാളി നിയമങ്ങൾ ഫലപ്രദമാക്കണം. ഇതൊക്കെ വളരെ നേരത്തെ തന്നെ ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ ആണ്.

Also Read: ബന്ധുക്കളുടെ വിവാഹത്തില്‍ പങ്കെടുപ്പിച്ചു, ഓണത്തിനും വിളിപ്പിച്ചു, മകളുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചു; ഒടുവില്‍ മദ്യലഹരിയില്‍ കൊലപാതകം

പ്രസീത രാജുവിൻ്റെ മരണത്തിൽ ഡിവൈഎഫ്ഐ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇത്തരം കമ്പനികളിലെ ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ സംബന്ധിച്ചും പ്രശ്നങ്ങളെ സംബന്ധിച്ചും സമഗ്രമായ പഠനം നടത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി തയാറാകണം. അപ്രഖ്യാപിത നിയമന നിരോധനം ഐ ടി മേഖലകളിൽ സ്ത്രീകളുടെ മേലുണ്ട്. വിവാഹം കഴിക്കാൻ സാധ്യത ഉള്ളവരെയോ ഗർഭിണി ആകാൻ സാധ്യത ഉള്ളവരെയൊ ഒക്കെ ഒഴിവാക്കുന്ന സമീപനം കാണാറുണ്ട്. ഇതിൽ മാറ്റം വരാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News