കോണ്‍ഗ്രസിന് ഗവര്‍ണറോട് ഉള്ള പ്രണയം എന്താണ്?; എ എ റഹീം എം പി

കേരളത്തിലെ സര്‍വ്വകലാശാലകളെ ആര്‍ എസ് എസ് വത്കരിക്കുന്നുവെന്ന് എ എ റഹീം എം പി. എസ് എഫ് ഐ ഏറ്റവും അപകടകരമായ സമയത്ത് ചരിത്രപരമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നുവെന്നും കെ എസ് യു വിന് ഈ വിഷയത്തില്‍ യാതൊരു വിഷമവുമില്ലെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം

വ്യാജ തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡ് ഉണ്ടാക്കാര്‍ കാണിച്ച യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണറിന്റെ അര്‍ എസ് എസ് വത്കരണത്തിന് എതിരെ അനങ്ങുന്നില്ലെന്നും കോണ്‍ഗ്രസിന് ഗവര്‍ണറോട് ഉള്ള പ്രണയം എന്താണെന്നും എ എ റഹീം എം പി പറഞ്ഞു. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്നും ബി ജെ പി പേരുകള്‍ തിരുകി കയറ്റുന്ന പോലെ കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് പേരുകള്‍ നല്‍കുന്നുവെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News