ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ബിജെപി ചരമഗീതം എഴുതുകയാണെന്ന് എ എ റഹീം എംപി

A A Rahim MP

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് ആർഎസ്എസ് അജണ്ടയാണ്. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പാണിത്. ഇന്ത്യൻ ജനാധിപത്യത്തിന് ചരമഗീതം എഴുതുകയാണ് ഇതിലൂടെ, നിലവിലെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് എ എ റഹീം എംപി പറഞ്ഞു.

Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എതിർക്കാതെ മുസ്ലിം ലീഗും ആർ എസ് പിയും

ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ അതിശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കും. ഈ ജനാധിപത്യ പോരാട്ടത്തിൽ ഒരുമിക്കാൻ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ആർഎസ്എസിനെ കൂടുതൽ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് നരേന്ദ്രമോദിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്; ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം

മുസ്ലിം ലീഗും ആർഎസ്പിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തെ എതിർക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യ കടമ നിർവഹിക്കാൻ അവർ മറന്നുപോയി, തിരുത്താൻ സാധിക്കാത്ത വലിയ തെറ്റാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എ എ റഹീം എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News