സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ എ എ റഹിം എം.പി സന്ദര്‍ശിച്ചു

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ എ എ റഹിം എം.പി യുടെ നേതൃത്വത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ സന്ദര്‍ശിച്ചു .ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രാജ്യവ്യാപകമായി ഡി വൈ എഫ് ഐ പ്രതിഷേധിക്കും. അതിനിടെ ദില്ലി വനിതാ കമ്മീഷന്‍ ദില്ലി പോലീസ് കമ്മീഷണര്‍ക്ക് സമന്‍സ് അയച്ചു. ഈ മാസം 12 ന് കമ്മീഷന്‍ മുമ്പാകെ ഹാജരായി ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷണര്‍ അറിയിക്കണമെന്നും ഡിസിഡബ്ബ്യൂ

സമര പന്തലിലെത്തിയ ഡി വൈ എഫ് ഐ നേതാക്കള്‍ ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്തു, കേന്ദ്രത്തിന്റേത് ജനാധിപത്യ നിയമ വിരുദ്ധ സമീപനമാണെന്നും 164 അനുസരിച്ച് പരാതിക്കാരുടെ രഹസ്യമൊഴി എന്തുകൊണ്ട് രേഖപെടുത്തുന്നില്ലെന്നും മോദി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം.പി ആരോപിച്ചു.

ഞായറാഴ്ച്ച ഹരിയാന ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കുമെന്നും ഈ മാസം 15 മുതല്‍ 20 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഡി വൈ എഫ് ഐ പ്രതിഷേധിക്കുമെന്നും 21 ന് രാജ്യവ്യാപകമായി ഇ മെയില്‍ കിയോസ്‌ക് സ്ഥാപിച്ച് രാഷ്ട്രപതിക്ക് ഇ മെയില്‍ അയക്കുമെന്നും റഹിം എം.പി. അറിയിച്ചു. അതിനിടെ ഗുസ്തി താരങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്ത ദില്ലി പൊലീസിനെതിരെ ദില്ലി വനിതാ കമ്മീഷന്‍ രംഗത്ത് വന്നു. ഈ മാസം 12ന് ദില്ലി പൊലീസ് കമ്മീഷണര്‍ നേരിട്ട് ഹാജരായി പരാതികളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണമെന്നും ഡിസിഡബ്ബ്യൂ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News