‘ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തണം’: കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി

AA Rahim

വിദ്യാർത്ഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ ജെഎൻയു സെക്യൂരിറ്റി സ്റ്റാഫ് ആക്രമിച്ച സംഭവത്തിൽ ഊർജിതമായ അന്വേഷണം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

ALSO READ: പിണറായി എജ്യുക്കേഷൻ ഹബ്ബിന് മുഖ്യമന്ത്രി ശിലയിട്ടു; 285 കോടിയിൽ പൂർത്തിയാവുന്നത് ലോകോത്തര നിലവാരം പുലർത്തുന്ന നവകേരളം വാർത്തെടുക്കാനുള്ള ചുവടുവയ്പ്പ്

രണ്ടാഴ്ചയോളമായി തുടരുന്ന വിദ്യാർത്ഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ വനിത മാധ്യമ പ്രവർത്തകരെയടക്കം സെക്യൂരിറ്റി ജീവനക്കാർ അക്രമിച്ചു. ക്യാമറകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കാനുള്ള ശ്രമമുണ്ടായി. മാധ്യമങ്ങൾക്ക് നേരെയുണ്ടായ ഗുണ്ടായിസം അങ്ങേയറ്റം അപലപനീയമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്.

ALSO READ: എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം

വനിതകളെയടക്കം ആക്രമിച്ച സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News