പുതുപ്പള്ളി നീങ്ങുന്നത് ന്യൂജെന്‍ പൊളിറ്റിക്സിലേക്ക്, ജനം സ്ഥാനാര്‍ത്ഥികളെ വിലയിരുത്തി വോട്ട് ചെയ്യും: എ എ റഹീം എംപി

“വികസനം ആഗ്രഹിക്കാത്ത നാടുണ്ടോ, എന്‍റെ നാട് വികസിക്കണമെന്ന് കരുതാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വികസനത്തിനു വേണ്ടി പുതിയ പുതുപ്പള്ളിക്കു വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യും” – പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ എ എ റഹീം എംപി കൈരളി ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. ഒരു സ്ഥാനാര്‍ത്ഥിയുടെ ശരീര ഭാഷ, ഓരോ വിഷയത്തിലുമുള്ള പ്രാവീണ്യം, ഭാഷ ഉപയോഗിക്കുന്ന രീതി എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അതിനാലാണ് സ്ഥാനാര്‍ത്ഥികളെ താരതമ്യം ചെയ്യണമെന്ന് എല്‍ഡിഎഫ് പറയുന്നത്. പുതുപ്പള്ളിക്കാര്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വയ്ക്കുന്നത് വികസനമാണ്. എല്‍ഡിഎഫ് ഓഡിറ്റിംഗിന് തയ്യാറാണ്. യുഡിഎഫ് അതിന് തയ്യാറല്ലെന്നും ഒളിച്ചോടുകയാണെന്നും എംപി പറഞ്ഞു. മണ്ഡലത്തിലെ പൊളിഞ്ഞ റോഡുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. രണ്ട് സ്ഥാനാര്‍ത്ഥികളെയും താരതമ്യം ചെയ്യു. അക്കാര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വലിയ ആത്മവിശ്വാസമുണ്ട്. പുതുപ്പള്ളിക്കാര്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

ALSO READ: മരുന്നിന്റെ ലഭ്യത കുറഞ്ഞു; മണിപ്പൂരില്‍ എച്ച്‌ഐവി ബാധിതര്‍ ദുരിതത്തില്‍

തെരഞ്ഞെടുപ്പ് പ്രചാര വേളകളിലെല്ലാം ആവേശം നിറഞ്ഞ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സ്വീകരണമാണ് ലഭിക്കുന്നത്. അമ്മമാര്‍ക്ക് ജെയ്ക്കിനോടുള്ള വാത്സല്യവും യുവാക്കളുടെ പ്രതികരണവുമെല്ലാം ന്യൂജെന്‍ പൊളിറ്റിക്സിലേക്ക് പുതുപ്പള്ളി കടക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരാമര്‍ശത്തില്‍ പൊട്ടിച്ചരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും എന്നാലിതെല്ലാം ജനം കാണുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണ സ്വീകരണ വേദികളിലെല്ലാം നിരവധി ആളുകളാണ് ജെയ്കിനെ തേടി എത്തുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്താന്‍ വൈകുന്ന തരത്തിലാണ് ആളുകള്‍ എത്തുന്നത്. താന്‍ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ഇറങ്ങുന്നായളെന്നും പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം വളരെ ആത്മവിശ്വാസവും ആവേശവും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അജിത് പവാര്‍ എന്‍സിപിയുയുടെ നേതാവാണ്; ശരത് പവാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News