ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: എ എ റഹീം എംപി

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് എ എ റഹീം എം പി. രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും റഹിം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

also read: സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയം പ്രതിപക്ഷം മുതലെടുക്കാൻ ശ്രമിക്കുന്നു, ഇനിയെങ്കിലും കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് നേടിയെടുക്കാൻ ഒരുമിച്ച് ശ്രമിക്കണം: മന്ത്രി ബാലഗോപാൽ

അതേസമയം നീറ്റ് യു ജി ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക്സുപ്രീംകോടതി നോട്ടീസയച്ചു.ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജികളിലാണ് നടപടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.

also read: ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News