വ്യാജ ഐഡി നിര്‍മാണം; വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണെന്ന് എ.എ റഹീം എം.പി

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി നിര്‍മാണം വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണാണെന്ന് എ.എ റഹീം എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏത് ക്രിമിനല്‍ മാര്‍ഗത്തിലൂടെയും അധികാരം പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസിന്റെ നിശബ്ദത ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: പ്ലസ് ടുവിന് ബയോളജി വേണ്ട; നിങ്ങൾക്കും ഡോക്ടറാവാം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വാഹനത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നിശബ്ദതയും സംശയം ഉണ്ടാക്കുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത് വ്യക്തമാക്കുന്നതെന്നും എ.എ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News