‘എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് റഹീമണ്ണന്‍’: നോബി മാര്‍ക്കോസ്

മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരവും വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ തന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യസഭാംഗമായ എ എ റഹീമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താനും എ എ റഹീമും അയല്‍വാസികളായിരുന്നെന്നും പണ്ട് സ്‌കൂള്‍ നാടകങ്ങളിലും മറ്റും റഹീം അഭിയിച്ചിരുന്നെന്നും നോബി പറഞ്ഞു.

ALSO READ:തൃശൂരില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയില്‍

‘എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് റഹീമണ്ണനാണ്. എന്റെ അയല്‍വാസിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. പലരും ഞാന്‍ എഎ റഹീമിന്റെ ഡ്യൂപ്പാണെന്ന് പറയാറുണ്ട്. ചിലരൊക്കെ അത്തരത്തില്‍ കമന്റ് ഇടാറുണ്ട്. അദ്ദേഹത്തോടും പലരും പറഞ്ഞിട്ടുണ്ട്- നോബി പറഞ്ഞു.

ALSO READ:കൊല്ലത്ത് ഗർഭിണിയായ കുതിരയ്ക്ക് നേരെ ക്രൂരത; ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഹാസ്യനടനായാണ് നോബി തന്റെ കരിയര്‍ ആരംഭിച്ചത്. മോഹന്‍ലാലിനൊപ്പം പുലിമുരുകനിലും മമ്മൂട്ടിയ്ക്കൊപ്പമുള്ള മധുരരാജയിലെയും അഭിനയിച്ചിരുന്നു. 2010ല്‍ കോളേജ് ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News