പാലക്കാട് കള്ളപ്പണ ഇടപാട് കൈയോടെ പിടികൂടിയതിലുള്ള ജാള്യത മറയ്ക്കാന്‍ ഫേസ്ബുക്കില്‍ പരിഹാസവുമായി എത്തിയ കോണ്‍ഗ്രസ്സ് നേതാവ് വിടി ബല്‍റാമിന് തഗ് മറുപടിയുമായി എഎ റഹീം എംപി. രണ്ട് തവണയാണ് ബല്‍റാം പരിഹാസവുമായി ഫേസ്ബുക്കില്‍ എത്തിയത്. രണ്ട് തവണയും ചൂടുള്ള മറുപടിയും എഎ റഹീം നല്കി.
ആദ്യതവണത്തെ പരിഹാസത്തിന് ഹലോ വിടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ ആണല്ലോ അല്ലേ എന്നായിരുന്നു റഹീമിന്റെ മറുപടി. ഈ മറുപടിയില്‍ പൊള്ളിയ ബല്‍റാം, റഹീമിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകളുമായി രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം വെളിപ്പെടുത്തുന്നതായിരുന്നു ആ പോസ്റ്റ്. ‘മോര്‍ഫിങ് മാമാ, ഇപ്പോഴും അവിടെ സേഫ് അല്ലേ’ എന്നായിരുന്നു റഹീമിന്റെ മറുപടി.
Read Also: കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിസ്ഥാനപരമായി ബിജെപിയുമായി ഹൃദയബന്ധം സൂക്ഷിക്കുന്നുവെന്ന് ഡോ.തോമസ് ഐസക്
വഴിയിലൂടെ പോകുന്ന പണി ഏണി പിടിച്ച് വാങ്ങിയ ബല്‍റാം പിന്നീട് മിണ്ടാന്‍ വന്നില്ല. റഹീമിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here