ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് എംആധാര്‍. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി അവതരിപ്പിച്ച ആപ്ലിക്കേഷനാണ് എംആധാര്‍. യുഐഡിഎഐ പറയുന്നത് അനുസരിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്ത വ്യക്തികൾക്ക് മാത്രമേ എംആധാര്‍ ഡൌൺലോഡ് ചെയ്ത് പ്രൊഫൈൽ ആരംഭിക്കാൻ കഴിയുകയുള്ളൂ.
ഏത് സ്മാർട്ട്ഫോണിലും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രൊഫൈൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും, ഇതിനുള്ള ഒടിപി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ മാത്രമേ യുഐഡിഎഐ അയക്കുകയുള്ളു. ഇതിനായി ഏതെങ്കിലും ഫോണിൽ ആപ്പ് തുറന്ന് മുകളിൽ ‘ആധാർ രജിസ്റ്റർ ചെയ്യുക’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. പ്രൊഫൈൽ ആക്‌സസ് ചെയ്യാൻ 4 അക്ക പിൻ/പാസ്‌വേഡ് നൽകണം.
ALSO READ: യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരു പോലെ പ്രയോജനകരമാണ് കെ എം മാണിയുടെ ആത്മകഥ; മുഖ്യമന്ത്രി
ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക, അപ്പോൾ ഒടിപി ലഭിക്കും. ഒടിപി നൽകി ‘സമർപ്പിക്കുക.’ ക്ലിക്ക് ചെയ്യുക.വിജയകരമായി പൂർത്തിയാകുമ്പോൾ, പ്രൊഫൈൽ രജിസ്റ്റർ ചെയ്യപ്പെടും. അവസാനമായി, താഴെയുള്ള മെനുവിലെ ‘എന്റെ ആധാർ’ എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് ഡാഷ്‌ബോർഡ് ആക്‌സസ് ചെയ്യുന്നതിന് പിൻ/പാസ്‌വേഡ് നൽകാം.
ALSO READ: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here