ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞോ? സൗജന്യമായി പുതുക്കാനുള്ള സമയപരിധിയില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

ആധാര്‍ കാര്‍ഡ് എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞവര്‍ക്കടക്കം സൗജന്യമായി ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്രം ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. ആധാര്‍ പുതുക്കിയിട്ടില്ലാത്തവര്‍ ഉടനെ പുതുക്കേണ്ടതാണെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗജന്യ സേവനം എം ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് ലഭിക്കുക. നിലവിലെ ഉത്തരവ് പ്രകാരം ഡിസംബര്‍ 14 വരെ സൗജന്യമായി പേര്, വിലാസം തുടങ്ങിയവ പുതുക്കുകയോ തിരുത്തുകയോ ചെയ്യാം.

Also Read : ‘താജ്മഹല്‍ ഹിന്ദു ക്ഷേത്രം’; ശുദ്ധിയാക്കാന്‍ ചാണകവും ഗംഗാജലവുമായെത്തി ഹിന്ദുത്വനേതാവ്, ഒടുവില്‍ സംഭവിച്ചത്

ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടിവരും. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്നും യു ഐ ഡി എ ഐ നിര്‍ദേശിച്ചിട്ടുണ്ട്

ആധാര്‍ അപ്‌ഡേഷനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യു ഐ ഡി എ ഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.

എം ആധാര്‍ പോര്‍ട്ടല്‍ വഴി എങ്ങനെ ആധാര്‍ പുതുക്കാം

ഘട്ടം 1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക

ഘട്ടം 2: നിങ്ങളുടെ ആധാര്‍ നമ്പറോ എന്റോള്‍മെന്റ് ഐഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്‌ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: തുടര്‍ന്ന് ‘ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുക’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘വിലാസം’ അല്ലെങ്കില്‍ ‘പേര്’ അല്ലെങ്കില്‍ ‘ലിംഗഭേദം’ ഇതാണോ വേണ്ടത് അത് തെരഞ്ഞെടുക്കുക, തുടര്‍ന്ന് ‘ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: വിലാസം അപ്ഡേറ്റ് ചെയ്യുമ്പോള്‍ അപ്ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഘട്ടം 6: സെപ്റ്റംബര്‍ 14 വരെ പേയ്മെന്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്ഡേറ്റിനായി ഓണ്‍ലൈനായി പേയ്മെന്റ് നല്‍കണം.

ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യര്‍ത്ഥന നമ്പര്‍ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറന്‍സിനായി ഇത് സംരക്ഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration