ആധാർ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ; ആർക്കൊക്കെ പുതുക്കാം, അറിയേണ്ടതെല്ലാം

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി.പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. പുതിയ അറിയിപ്പ് പ്രകാരം 2023 സെപ്തംബർ 14 വരെ ആധാർ കാർഡ് ഓൺലൈനായി പുതുക്കാൻ കഴിയും.

Also Read: ”കേരളത്തിലെ കായലുകൾ തീർച്ചയായും കാണേണ്ടത്”; ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര

ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും സാധിക്കും.ഇതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. വീട്ടിലിരുന്ന് ഓൺലൈനായും ആധാർ പുതുക്കാൻ കഴിയുന്നതാണ്.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുള്ളൂ.കേരള സംസ്ഥാന ഐ ടി മിഷന്‍ ഇത് സംബന്ധിച്ച അറിയിപ്പ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമാണ്’ കപിലിനും ഗവാസ്ക്കറിനും സേവാഗിനും എതിരെ ഗംഭീർ

https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ആധാര്‍ പുതുക്കേണ്ടത്. വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് ആധാർ നമ്പര്‍ നല്‍കുമ്പോള്‍ ആധാറുമായി ബന്ധിക്കപ്പെട്ട നമ്പറിലേക്ക് ഒടിപി വരും. ഈ ഒടിപി എന്‍റര്‍ ചെയ്യുമ്പോള്‍ ആധാർ അപ്‌ഡേഷൻ പേജിലെത്തും.
ഇവിടെ പ്രധാനമായും അഡ്രസ് പ്രൂഫും ഐഡന്‍റിറ്റി പ്രൂഫുമാണ് നല്‍കേണ്ടത്. തിരിച്ചറിയല്‍ രേഖയായി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്‍റ് ഡൗൺലോഡ് ചെയ്യാം.

ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ആധാർ അപ്‌ഡേറ്റ് ആയ വിവരങ്ങള്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News