ആധാർ അപ്ഡേറ്റ് മുതൽ നികുതി സമർപ്പണം വരെ; ഡിസംബറിലെ ഈ തീയതികൾ മറക്കരുത്

Aadhaar Update

ഡിസംബർ മാസത്തിൽ ചില തീയതികൾ മറക്കാൻ പാടില്ല. ആധാര്‍ കാര്‍ഡ് അപ്ഡേറ്റ്, നികുതി സമര്‍പ്പണം അതിനോടൊപ്പം തന്നെ ക്രെഡിറ്റ് കാർഡുകളിലും ചില മാറ്റങ്ങളും ഈ മാസത്തിൽ സംഭവിക്കും. ആധാർ അപ്ഡേറ്റ്, നികുതി സമർപ്പണം, എഫ്.ഡി സമയപരിധി മുതലായ കാര്യങ്ങളെ പറ്റി ഡിസംബറിൽ മറക്കരുതാത്ത കാര്യങ്ങൾ ഓർമിപ്പിക്കുകയാണ്.

സൗജന്യ ആധാർ അപ്ഡേറ്റ്

ആധാറിലെ വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മറക്കണ്ട ഡിസംബർ 14 ആണ്. പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങൾ തുടങ്ങിയവ സൗജന്യമായി ഡിസംബർ 14 വരെ അപ്ഡേറ്റ് ചെയ്യാം.

Also Read: ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

ഐഡിബിഐ ബാങ്ക് സ്പെഷ്യൽ എഫ്ഡി

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഉത്സവ് എഫ്, സ്പെഷ്യൽ ഡെപ്പോസിറ്റ് കാലാവധികളുടെ അവസാന നിക്ഷേപ തീയതി ഡിസംബർ 31 ആണ്. 300, 375,444,700 ദിവസങ്ങളിലെ നിക്ഷേപങ്ങൾക്ക് 7.05%,7.25%,7.35%,7.20% എന്നിങ്ങനെയാണ് യഥാക്രമം പലിശ ലഭിക്കും. സമാന കാലയളവുകളിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് യഥാക്രമം, 7.55%, 7.75%,7.85%,7.70% എന്നിങ്ങനെ പലിശ ലഭിക്കും

താമസിച്ചുള്ള നികുതി സമർപ്പണം

ഇൻകം ടാക്സ് റിട്ടേൺ കഴി‍ഞ്ഞ വർഷം സമയപരിധിക്ക് മുമ്പ് യൽ ചെയ്യാത്തവർക്ക്, ഡിസംബർ 31 വരെ, അസസ്മെന്റ് വർഷത്തെ ‘Belated return’ ഫയൽ ചെയ്യാം.

Also Read: 11 രൂപക്ക് 10 ജിബി നെറ്റ്, 51 രൂപക്ക് അൺലിമിറ്റഡ് 5ജി; അറിയാം നവംബറിൽ ജിയോ അവതരിപ്പിച്ച മികച്ച പ്ലാനുകൾ

ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ

എ.യു സ്മാൾ ഫിനാൻസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ ചില കാറ്റഗറികളുടെ റിവാർഡ് പോയിന്റ് ഘടന പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
എയർടെൽ ആക്സിസ് ബാങ്ക് കാർഡിന്റെ ഫീസുകൾ, ചാർജ്ജുകൾ എന്നിവയിലും മാറ്റങ്ങളുണ്ട്. നിലവിലെ 3.6% എന്ന പലിശ 3.75% എന്ന തോതിൽ ഉയർന്നിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News