ക്യൂ നിന്ന് തളരണ്ട ! ആധാര്‍ പുതുക്കുന്നത് ഇനി വളരെ സിംപിള്‍, പുതിയ രീതിയിങ്ങനെ

aadhaar updation

പത്ത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ കാര്‍ഡ് പുതുക്കണെമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആധാര്‍ പുതുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ക്യൂ നിന്ന് വേണമായിരുന്നു ആധാര്‍ പുതുക്കുവാന്‍.

എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. ഇപ്പോള്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ പുതക്കാനുള്ള അവസരം ഉണ്ട്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പോസ്റ്റ് ഓഫീസുകള്‍ ഇപ്പോള്‍ രണ്ട് ആധാര്‍ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ആധാര്‍ എന്റോള്‍മെന്റ്, രണ്ട് ആധാര്‍ പുതുക്കല്‍.

Also Read:  രൂപവും ഭാവവും മാറുന്നു, പുതിയ ലുക്കില്‍ ബിഎസ്എന്‍എല്‍; മാറ്റം ഇങ്ങനെ

പൊതുജനങ്ങളുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കിയാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ പോസ്റ്റ് ഓഫീസുകളില്‍ സജ്ജീകരണങ്ങള്‍ ചെയ്തതെന്ന് എക്സില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് അറിയിച്ചു.

സേവനങ്ങള്‍ക്കുള്ള ഫീസ് ആധാര്‍ കേന്ദ്രങ്ങളില്‍ ഈടാക്കുന്ന അതെ ഫീസ് ആയിരിക്കും. വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

തപാല്‍ വകുപ്പ് 13,352 ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആധാര്‍ അപ്ഡേറ്റ് സെന്റര്‍ കണ്ടെത്താന്‍ https://www.indiapost.gov.in-ലെ ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News