രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ. ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം. സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ഡിസംബറിൽ അവസാനിക്കും.2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ അപ്‌ഡേറ്റുകൾക്ക് ഫീസ് നൽകണം.സൗജന്യമായി നിങ്ങളുടെ ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാനായി myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ പോകുക.∙’മൈ ആധാർ’ എന്നതിന് താഴെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ) തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക.ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ഒ ടി പി അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
also read: 51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി
റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ ഒ ടി പി നൽകുക.അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ രേഖകൾ അറ്റാച്ചുചെയ്യുക.അപ്ഡേഷൻ അറിയാൻ യു ആർ എൻ നമ്പർ സംരക്ഷിക്കുക. സൗജന്യ അപ്‌ഡേറ്റ് സമയപരിധി സെപ്റ്റംബർ 14, വരെ നീട്ടിയ തീയതിയാണ് ഇപ്പോൾ ഡിസംബർ 14, 2024 വരെയും നീട്ടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here