ആധാര്‍ ലോക്ക് ചെയ്ത് തട്ടിപ്പുകൾ ഒഴിവാക്കാം

aadhar

ആധാര്‍ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാം. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. എം ആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കാം.

എം ആധാർ ആപ്പ് വഴിയും ലോക്ക് ചെയ്യാം. ഇതിനായി എം ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ നമ്പർ രജിസ്റ്റർ ചെയ്യുക. ഒടിപി നൽകി നാലക്ക പിൻ സെറ്റ് ചെയ്യുക. ആധാർ പ്രൊഫൈൽ ആക്സസ് ചെയ്യുക. സ്ക്രീനിന്റെ മുകളിലെ മൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്ത് ‘ലോക്ക് ബയോമെട്രിക്സ്’ സെലക്ട് ചെയ്യണം.ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ നാലക്ക പിൻ നൽകുക.

ALSO READ:നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നു; പരാതികളുമായി ഉപയോക്താക്കള്‍

ആധാർ ലോക്ക് ചെയ്യുന്നതിനായി UIDAI എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങൾ’ തെരഞ്ഞെടുക്കുക. ‘ആധാർ ലോക്ക്/അൺലോക്ക്’ സെലക്ട് ചെയ്യാം.ആധാർ നമ്പർ അല്ലെങ്കിൽ VID നൽകുക. ക്യാപ്ചെ പൂരിപ്പിച്ച് ഒ ടി പി അയക്കുവാനായി ക്ലിക്ക് ചെയ്യുക.രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകുക. സ്ക്രീനിൽ നൽകിയിരുന്ന നാലക്ക സുരക്ഷാ കോഡ് നൽകിയ ശേഷം ‘എനേബിൾ’ ചെയ്യുക. ശേഷം ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News