ആധാർ കാർഡ് പുതുക്കാം; വീണ്ടും സമയപരിധി നീട്ടി

രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. 2025 ജൂണ്‍ 14 വരെ ആധാർ കാർഡ് പുതുക്കാനുള്ള അവസരമാണ് ഉള്ളത്. ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഡിസംബര്‍ 14ന് അവസാനിക്കുമായിരുന്നു. എന്നാൽ വീണ്ടും നീട്ടി നൽകിയിരിക്കുകയാണ്. ആറുമാസത്തേയ്ക്ക് കൂടി നീട്ടിയതത്തോടെ ഫീസില്ലാതെ തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം .

അതേസമയം ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടിയത്. തീയതി നീട്ടിയതോടെ ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ സേവനം വീണ്ടും ഫീസില്ലാതെ ഉപയോഗപ്പെടുത്താം.

മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സർവീസ്. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. എന്നാൽ , ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി അപ്ഡേറ്റ് ചെയ്യേണ്ടി വരും .

also read: നിങ്ങളാണോ ആ ലക്ഷപ്രഭു? നിർമൽ എൻആർ – 410 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News