വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ്‌ കമീഷൻ

പുതിയ വോട്ടർമാർക്ക്‌ വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കുന്നതിന്‌ ആധാർ നമ്പർ നിർബന്ധമല്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാനുള്ള 6, 6 ബി ഫോമുകളിൽ ഈ കാര്യം വിശദീകരിച്ച്‌ കൊണ്ടുള്ള മാറ്റങ്ങൾ വരുത്തുമെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ഉറപ്പുനൽകി.

Also read:പറവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബസ്സിടിച്ച് മരിച്ചു

പുതിയ വോട്ടർമാർക്കുള്ള ഫോറം 6, വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നൽകാനുള്ള ഫോറം 6ബി തുടങ്ങിയവ ചോദ്യം ചെയ്‌തുള്ള ഹർജകളിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിലപാട്‌ അറിയിച്ചത്‌. വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ഇതുവരെ 66,23,00,000 ആധാർ നമ്പറുകൾ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാൽ, രജിസ്‌ട്രേഷൻ ഓഫ്‌ ഇലക്‌‌റ്റേഴ്‌‌സ്‌ (അമെൻഡ്മെന്റ്‌) റൂൾസ്‌ 2022 പ്രകാരം വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നൽകണമെന്ന്‌ നിർബന്ധമില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അഭിഭാഷകൻ സുകുമാർപട്‌ജോഷി നിലപാട്‌ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News