മുടക്ക് മുതൽ തിരിച്ച് പിടിക്കാനാവാതെ ‘ആദിപുരുഷ്’ തീയേറ്ററുകൾ വിടുന്നു

ബോളിവുഡിൽ ഈ അടുത്ത കാലത്ത് വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വമ്പൻമുതൽ മുടക്കിൽ ഒരുക്കിയ ചിത്രം നിലവിൽ ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം ബോക്സ് ഓഫിസിൽ നിന്ന് വെറും 50 ലക്ഷത്തിനടുത്ത് മാത്രമാണ് ചിത്രം നേടിയത്.

Also Read: പെട്രോള്‍ വില ലിറ്ററിന് 15 രൂപയാക്കും; ബിജെപി റാലിയില്‍ വാഗ്ദാനവുമായി നിതിന്‍ ഗഡ്കരി

പുതിയ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് ഈ ആഴ്ച അവസാനത്തോടെ ആദിപുരുഷ് ലാഭം സ്വന്തമാക്കാതെ തിയേറ്ററുകൾ വിടും എന്നാണ് സൂചനകൾ. 600 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന് ആകെ ലഭിച്ചത് 450 കോടിക്കടുത്താണ്. എന്നാൽ ​ഹിന്ദി ബോക്സ് ഓഫീസിൽ തരതമ്യേന ഭേദപ്പെട്ട കളക്ഷൻ നേടാൻ ചിത്രത്തിനായിട്ടുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം

128.50 കോടിയാണ് ഹിന്ദി ബോക്സ് ഓഫീസിൽ ചിത്രം സ്വന്തമാക്കിയത്. ആദ്യ ആഴ്ച്ച 114.81 കോടി, രണ്ടാം ആഴ്ച്ച 12.12 കോടി എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ നാല് ദിവസത്തിൽ 1.50 കോടിയും ആദിപുരുഷിന് ലഭിച്ചു. കളക്ഷൻ പട്ടികയിൽ ബോളിവുഡിൽ ഇപ്പോഴും മുൻപിൽ ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ ആണ്. ഹിന്ദിയിൽ നിന്നും മാത്രം 250 കോടിയാണ് പത്താൻ വാരിക്കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News