ബിജെപിക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ ജയിലടക്കുമെന്ന് ഭയന്ന് കരഞ്ഞു; വെളിപ്പെടുത്തലമായി ആദിത്യ താക്കറെ

മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് ഏക്നാഥ് ഷിന്‍ഡെ, മാതോശ്രീയിലെത്തി ഭയന്ന് കരഞ്ഞു എന്ന അവകാശവാദവുമായി മഹാരാഷ്ട്ര മുന്‍മന്ത്രി ആദിത്യ താക്കറെ. ബാന്ദ്രയില്‍ സ്ഥിതിചെയ്യുന്ന താക്കറേമാരുടെ കുടുംബ വീടാണ് മാതോശ്രീ. ബിജെപിയുമായി സഖ്യംചേര്‍ന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തന്നെ ജയിലിലടയ്ക്കും എന്ന് ഭയന്ന് കരഞ്ഞുവെന്നും ആദിത്യ വ്യക്ത വാക്കി.

2022 ജൂണില്‍ 40 ല്‍ അധികം എംഎല്‍എമാരുമായി ശിവസേനയ്ക്കുള്ളില്‍ഷിന്‍ഡേ വിമത സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് – ശിവസേന -എന്‍സിപി സഖ്യത്തില്‍ രൂപികരിച്ച മഹാവികാസ് അഘാഡി സര്‍ക്കാരിന് അധികാരം നഷ്ടമാകുന്നത്. തൊട്ടുപിന്നാലെപിന്നാലെ ബിജെപി പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപവല്‍കരിക്കുകയും ചെയ്യുകയായിരുന്നു.

ഷിന്‍ഡെയെപ്പറ്റിയുള്ള ആദിത്യയുടെ അവകാശവാദത്തിന് പിന്തുണയുമായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. ആദിത്യ പറഞ്ഞത് നൂറുശതമാനം ശരിയാണെന്നും ഷിന്‍ഡെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ജയിലിലാകുന്നതിന്റെ ഭയം ഷിന്‍ഡേയുടെ മനസ്സിലും ഹൃദയത്തിലും വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആദിത്യ താക്കറെയുടെ അവകാശവാദത്തെ തള്ളി മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍കര്‍ രംഗത്തെത്തി. എങ്ങനെ കള്ളം പറയാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷണല്‍ ടീം ആദിത്യയ്ക്കുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോഴാണ് ഷിന്ദേ മാതോശ്രീയില്‍ സന്ദര്‍ശനം നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് നാരായണ്‍ റാണെയും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News