‘ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുവാ കേട്ടോ’, സർപ്രൈസ് പൊട്ടിച്ച് മിഥുൻ മാനുവൽ തോമസും ജയസൂര്യയും

മലയാളികളെ ഏറെ ചിരിപ്പിച്ച ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് മിഥുൻ മാനുവൽ തോമസും ജയസൂര്യയുമാണ് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വാർത്തയ്‌ക്കൊപ്പം ചിത്രത്തിന്റെ ഓഫീഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: പേടിച്ചു വിറച്ചിട്ടാണ് ‘ഊ ആണ്ടാവാ മാവാ’ ആദ്യ ഷോട്ടില്‍ നിന്നത്: കാരണം വ്യക്തമാക്കി സമന്ത

പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘പാപ്പൻ സിൻഡിക്കേറ്റ് വരാർ’ എന്നായിരുന്നു എഴുത്തുകാരനും സംവിധായകനുമായ മിഥുന്‍ മാനുവൽ തോമസ് കുറിച്ചത്. വലിയ ആവേശത്തോടെയാണ് ആട് സിനിമയുടെ ആരാധകർ ഈ വാർത്തയെ ഏറ്റെടുത്തിരിക്കുന്നത്.

ALSO READ: നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

അതേസമയം, ജയസൂര്യ തന്നെയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കൾ ആട് ഫ്രാഞ്ചൈസിയുടെ ഭാ​ഗമായിരുന്നു.മൂന്നാം ഭാഗത്തിലും ഇത് ആവർത്തികനേ എന്നാണ് ഇപ്പോൾ ആരാധകരുടെ പ്രാർത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News