ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ ‘ആട് 3’ എത്തുന്നു; ചിത്രം പങ്കുവച്ച് സംവിധായകൻ

aadu 3

തിയറ്ററുകൾ ഇളക്കി മറിക്കാൻ ഷാജി പാപ്പാനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന് മൂന്നാം ഭാഗം വരുന്നു. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫേബ്‌സുക്കിലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

ALSO READ; ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലിലേക്ക്; സ്റ്റാര്‍ലിങ്കിന് ഡയറക്ട് – ടു – സെല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുമതി നൽകി എഫ്‌സിസി

കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്. ഒടുവില്‍, അവര്‍ ഒരു ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്..!’ എന്ന കുറപ്പോടു കൂടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്ടോപ്പിന്‍റെ സ്‌ക്രീനിന്റെ ചിത്രവും പങ്കുവെച്ചു. ജയസൂര്യ, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള വൻ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News